എൻ കൂട്ടുകാരെ ഖബർ വിളിച്ചു | En Koottukare Qabar Vilichu | Song Lyrics | Suhail Faizy Koorad | Noushad Baqavi

 


എൻ കൂട്ടുകാരെ ഖബർ വിളിച്ചു
എൻ കൂട്ടിൻ മേലേ നീ മതിച്ചു...(2)
കനൽ മെത്ത ഞാൻ വിരിച്ചു...
അറിയാതെ നീ ചിരിച്ചു...
അറിയാതെ നീ ചിരിച്ചു...

തെറ്റുകളെല്ലാം നീറ്റലുകൾ...
കുറ്റങ്ങൾ തല്ലും ചീറ്റലുകൾ...(2)
മുൻകർ നകീറിൻ ഇടിമുഴക്കങ്ങൾ...
മണ്ണിന്റെ കൂട്ടിൽ
പൊടിയും ജഡങ്ങൾ...(2)
മൗത്താണ് പിന്നിൽ ഒന്ന് നോക്കൂ...

(എൻ കൂട്ടുകാരെ...)

മണ്ണിട്ട് മെല്ലേ നീങ്ങുമല്ലോ...
കണ്ടിട്ട് നീയും നീറുമല്ലോ...(2)
കൂട്ടിന്ന് നിന്റെ കർമ്മങ്ങളല്ലോ...
കൂട്ടിക്കിഴിച്ചാൽ കാണുകില്ലല്ലോ...(2)
ഖബറാണ് മുന്നിൽ
ഒന്ന് നോക്കു...

(എൻ കൂട്ടുകാരെ...)

ചിറകറ്റ് വീഴും എന്റെ മാറിൽ...
ചിതലന്ന് വാഴും നിന്റെ മേലിൽ...(2)
ചിരിച്ചവരെല്ലാം തിരിച്ചു പോയില്ലെ...
പഠിച്ചവരെല്ലാം വിതച്ചു നെയ്തില്ലെ...
കളി കാര്യമാകും
ഓർത്ത് നോക്കൂ...