മിമ്പറിന്റെ നൊമ്പരം | അനുരാഗ കഥ പറയുന്നു | Anuraga Katha Parayunnu | Song Lyrics | Mubashir Perinthattiri | Shakir Wafy Chekanur

 

അനുരാഗ കഥ പറയുന്നു മദീനത്തെ പള്ളി...
അറിയു പെരുന്നാൾ പോലൊരു
പൊലിമ തരും വെള്ളി...(2)
അന്നൊരു ചെറു ഈത്തത്തടിയുടെ
ഉള്ളാകെ പൊള്ളി...
ആരോരുമന്ന് പൊഴിച്ചു കണ്ണീരിൻ തുള്ളി...
കണ്ണീരിൻ തുള്ളി...

(അനുരാഗ കഥ പറയുന്നു...)

അൻസാരികളോടൊപ്പം ആഹ്ളാദത്തിൻ
ഗിരിനിര കയറി ആശിഖായ് മാറിയിട്ട്...
അനുഭമ സൗഭാഗ്യത്തിൽ
തിരുനബിയുടെ കരലാളന തഴുകി
താങ്ങായി മാറിയിട്ട്...
കാലം കഴിച്ചിടവെ അതാ
കാര്യം മാറി മറിയുന്നു...
കൗതുക നബിക്ക് പുതിയൊരു
മിമ്പറ് പള്ളിയിലെത്തുന്നു...
ആരും കണ്ടില്ലന്നേരം ആ തടി വാടിയത്...
ആരോടു പറഞ്ഞിടുവാനാണീ മനസ്സ് വിങ്ങിയത്...
ഇരു ലോക നേതാവിന്റെ സ്പർശനമിനിയില്ലാ...
ഇതിലേറെ വേദനയെന്താ ഇനി വരുവാനില്ലാ...

(അനുരാഗ കഥ പറയുന്നു...)

ജുമുഅക്കായ് ഗുരു നബി
ആ പുതു മിമ്പറ് കയറി
ഖുത്ബ തുടങ്ങി സന്തോഷ മേറിയിട്ട്...
ജനമെല്ലാം തിരു അധരം വിട്ടുതിരും
മൊഴിയിൽ ഇമ ചിമ്മാതെ ഈമാനിലാശയിട്ട്...
മെല്ലെ മെല്ലെ ഏതു കാതുമതാ
ഒരു തേങ്ങൽ കേൾക്കുന്നു...
ഇല്ലയില്ലൊരാളുമേ അന്നേരം അവിടെ കരയുന്നു...
അകലേക്ക് ചാരിവെച്ച തടിയിൽ നിന്നാണ്...
ആരംഭ നബിയുടെ കൈവിട്ടതിന്റെ നോവാണ്...
കാരുണ്യ കേദാരം നബി ഉടനെ തലോടുന്നു...
കരയേണ്ട സ്വർഗത്തിൽ നീ ഉണ്ടെന്നുരയുന്നു...
anuraaga katha parayunnu madeenatthe palli...
ariyu perunnaal poloru
polima tharum velli...(2)
annoru cheru eetthatthaTiyuTe
ullaake polli...
aarorumannu pozhicchu kanneerin thulli...
kanneerin thulli...

(anuraga katha parayunnu...)

ansaarikaloToppam aahlaadatthin
girinira kayari aashikhaayu maariyiTTu...
anubhama saubhaagyatthil
thirunabiyuTe karalaalana thazhuki
thaangaayi maariyiTTu...
kaalam kazhicchiTave athaa
kaaryam maari mariyunnu...
kauthuka nabikku puthiyoru
mimparu palliyiletthunnu...
aarum kandillanneram aa thaTi vaaTiyathu...
aaroTu paranjiTuvaanaanee manasu vingiyathu...
iru loka nethaavinte sparshanaminiyillaa...
ithilere vedanayenthaa ini varuvaanillaa...

(anuraga katha parayunnu...)

jumuakkaayu guru nabi
aa puthu mimparu kayari
khuthba thuTangi santhosha meriyiTTu...
janamellaam thiru adharam viTTuthirum
mozhiyil ima chimmaathe eemaanilaashayiTTu...
melle melle ethu kaathumathaa
oru thengal kelkkunnu...
illayilloraalume anneram aviTe karayunnu...
akalekku chaariveccha thaTiyil ninnaanu...
aarambha nabiyuTe kyviTTathinte novaanu...
kaarunya kedaaram nabi uTane thaloTunnu...
karayenda svargatthil nee undennurayunnu...