ആദരപ്പുകൾ | Aathirathelivaya Muthe | Madh Song Lyrics | Fadhil Moodal

 


ആതിരത്തെളിവായ മുത്തേ ത്വാഹ സയ്യിദരേ...
ആദരപ്പുകളേ മുഹമ്മദരമ്പിയാ മലരേ...(2)
ആശിഖിന്നനുരാഗ നൂറായ്
ലങ്കിടുന്നൊരു ചാരുതാ...
ആശയറ്റൊരു ഭൂവിലും കുളിരായണഞ്ഞൊരു മാരുതാ...
ആകലോകർക്കെന്നുമേ ഗുരുവാണ് മാതൃകാ...

(ആതിരത്തെളിവായ...)

പുഞ്ചിരിപ്പൂ പൊൻ നിലാവിൻ ചന്തമാ വദനം...
പുൽകിടുന്നൊരു മാത്രയിൽ മായുന്നിതാ കദനം...(2)
പാദുകം പതിഞ്ഞ ഗേഹം പാരിതിൽ സീനാ...(2)
പാതയിൽ തിരുപാതിയല്ലോ പുണ്യ മദീനാ...(2)
പാദമാ മണ്ണിൽ പുണരാനായ്...
പാടിടുന്നു ഖൽബുണരാനായ്...
സുകൃതം... നിറയും...
സുവനം... കാണുവാൻ...(2)
സുഖമല്ലേയെന്നോതി സലാം ചൊല്ലുവാൻ...

(ആതിരത്തെളിവായ...)

സാദരം പ്രേമാഴിയിലലിഞ്ഞ സ്വഹാബാ...
സാരസപ്പൂങ്കാവനം വിരിഞ്ഞ നസ്വീബാ...(2)
സാഗരം പോൽ സ്നേഹമൂറീടുന്ന ജമാല്...(2)
സൗരഭപ്പൂവൊന്നു മുത്തീടാൻ...
സൗഭഗത്തോടൊന്നലിഞ്ഞീടാൻ...(2)
സുകൃതം... നിറയും...
സുവനം... കാണുവാൻ...(2)
സുഖമല്ലേയെന്നോതി സലാം ചൊല്ലുവാൻ...
aathirathelivaya muthe thwaha sayyidare...
aadarappukale muhammadarambiya malare...(2)
aashiqinnanuraga nooraay
lankidunnoru charuthaa...
aashayattoru bhoovilum kuliraayananjoru maaruthaa...
aakalokarkkennume guruvaan maathruka...

(aathiratthelivaya...)

punchirippoo pon nilavin chanthamaa vadanam...
pulkidunnoru mathrayil maayunnithaa kadanam...(2)
paadukam pathinja geham paarithil seenaa...(2)
paathayil thirupaathiyallo punya madeenaa...(2)
paadamaa mannil punaraanaayu...
paadidunnu qalbunaraanaayu...
sukrutham... nirayum...
suvanam... kaanuvaan...(2)
sukhamalleyennothi salaam cholluvaan...

(aathirathelivaya...)

saadaram premaazhiyilalinja swahaabaa...
saarasappoonkaavanam virinja naseebaa...(2)
saagaram pol snehamooreedunna jamaal...(2)
saurabhappoovonn muttheeTaan...
soubhagatthodonnalinjeedaan...(2)
sukrutham... nirayum...
suvanam... kaanuvaan...(2)
sukhamalleyennothi salaam cholluvaan...