നൂറെ ഹറം | Noore Haram | Mashup Song Lyrics | Firdhous Kaliyaroad & Team

 


 1) വാനവും ഭൂമിയും ആകെപടക്കുവാൻ 
കാരണ ദൂതരാണെന്റെ നബി
വാക്കിലും നോക്കിലും സാന്ത്വനമേകുമെൻ
കാരുണ്യ തീരമാണെന്റെ ഹബീ
അന്നറേബ്യയിൽ ഉദി കൊണ്ടു തിങ്കളിൽ
അജബതേറെ കണ്ടതും ആ സമയമിൽ
മുത്ത് രത്നമേ ഹബീബരേ.....

വരണമെന്റെ പൂവെ ത്വാഹ പൊൻ നിലാവെ ഹൃത്തടത്തിലെന്നും ആത്മജീവെ ....
കൊതിയതുണ്ട് നൂറെ തേടലുണ്ടതേറെ 
കാണുകില്ലെ പാപി ഞാൻ ഹബീബേ 
സദയം കനിവേകണേ വദനമൊന്ന് കാട്ടണെ  
നബിയെ തണിയെ തേടും ആഗ്രഹങ്ങൾ
ദൂതരേ...താജരേ.. മനവും മിഴിയും കരവും  
നീട്ടിടുന്നു ഞങ്ങൾ

2) സത്യം മാത്രം മൊഴിഞ്ഞു റസൂലുല്ല അൽഅമീനായ് വളർന്നു
സൽഗുണവും നിറഞ്ഞു ഹബീബുല്ല
അഖിലത്തിൻ സബബായ് വന്നൂ 
 അഷ്റഫുൽ ഖൽഖാം നൂറെ. റസൂലുല്ല
അർഷിലും പേരുള്ളോരേ...
അർവാഹിലേറ്റം ഖൈറെ.. ഹബീബുല്ല
അജബുകൾ ഏറിയോരേ

അമ്പിയ രാജാവോരെ... ഹൃദയത്തിൽ
അഴകാം തളിർ നിലാവേ 
അഹദിന്നൊളി സിറാജെ...മഹ്ശറിൽ 
ആശ്രയമേകും ജീവേ

3) ത്വയ്ബ മലർത്തോപ്പിൽ പാറും കിളിയേനീ റൗള ശരീഫിലിന്നെത്തിയൊ
ത്വാഹ റസൂലുളള അന്തി മയങ്ങുന്ന ജന്നാത്തിൻ തീരത്തണഞ്ഞുവൊ 
പച്ചപുതച്ചുളള ഖുബ്ബതൻ ചാരെ നീ ഇന്നും സലാമോതാനെത്തിയൊ  
പാരിടത്തിൽ നാഥൻ പുണ്യം ചൊരിഞ്ഞ ആ സ്വർഗപ്പൂന്തോപ്പിന്നും കണ്ടുവൊ 

ഇഷ്ടക്കനിയാം ഹബീബിന്റെ പാദം പതിഞ്ഞൊരാ മണ്ണിൽ നീ മുത്തിയൊ
ഇഷ്ഖിൻ ഇശലാൽ ആ മുത്തിനെ വർണിച്ച കാവ്യം കേട്ടുളളം കുളിരായൊ
അന്നാ ത്വാഇഫുകാർ കാട്ടിയ ക്രൂരത കേട്ട് 
നിൻ ഖൽബകം തേങ്ങിയൊ
ആറ്റൽ റസൂലന്ന് ഉഹ്ദിൽ നേരിട്ടൊരാ 
യാതന നെഞ്ചിൽ മുറിവായൊ

4) മിഅ്റാജ് രാവിൽ മുത്തു റസൂലോര് പോയി ആ വാനങ്ങളേറീട്ട്
മികവൊത്ത നൂറെ വരവേറ്റന്നേരം
അംലാക്കും വഴികളിലെത്തീട്ട് 
മിന്നും നിലാവും മുത്ത് നബീയോരേ
എതരേറ്റു മർഹബയോതീട്ട്
മിന്നൽ പിളർപ്പോൽ ചാടും ബുറാഖെന്ന 
മർക്കബിൻ പുറമേഅന്നേറീട്ട്

5) മരണത്തിൻ നേരത്തും ഈ ഉമ്മത്തിനായ് തേങ്ങി 
മസലില്ലാ സ്നേഹം കേട്ടെൻ ഹൃത്തടവും വിങ്ങി
മഹ്ശറ നാളിൽ രക്ഷ വേണം യാ നബീ
മദദില്ലേൽ വീഴും ഞാനാ യൗമിൽ എൻ തണീ
കനിയില്ലെ തിരുമുല്ലെ ഗുരു നൂറെ പൊൻ നിധീ 
തുണയല്ലെ തണിയല്ലെ രക്ഷയാണെൻ സന്നിധീ 

ത്വാഹ മുസ്തഫാ..താജാ മുർതളാ
ഹഖായ ദീനിൻ ത്വരീഖും തന്നതും തങ്ങളാ
ഇൽമിൻ തീരമാ... ഇഷ്ഖിൻ സാരമാ 
ഇടറുന്ന നേരം കൈനീട്ടാൻ ഉള്ളതും തിങ്കളാ

6) ഇനി എത്രകാലം പാപി ഇവൻ കാത്തിരിക്കണം 
ഇഷ്ട നാടതൊന്ന് പുൽകാൻ
കാതമെത്ര താണ്ടണം
ഇടനെഞ്ചിലേറുന്നാശ തീരുന്നതെന്നാ
ഇരപകലോതും തേട്ടം കേൾക്കുന്നതെന്നാ
ആ മണ്ണിലെത്തിടാതെ എന്റെ കണ്ണടയല്ലെ
ആ സ്നേഹ തീരമെന്നെ വേഗമിൽ വിളിക്കില്ലെ ഈ തേട്ടം കേൾക്കില്ലെ 

മുത്ത് റസൂലോരുറങ്ങും നാട്ടിൽ
എനിക്കൊന്നണയേണം
മുത്താറ്റലോരെ ആ ചാരത്തൊന്നെത്തി
സലാമും പറയേണം
മദ്ഹുകൾ ഒത്തിരി പാടി ഈ നെഞ്ചിലെ
ആശയകറ്റേണം
മന്താരപ്പൂവിന്റെ ഓരത്തന്നിത്തിരി 
നേരം ഇരിക്കേണം 
നെഞ്ചിൻ വ്യഥകളൊന്നോതണം 
നേത്രങ്ങൾ നൂറാൽ തെളിയണം
ദൂതരെ ദൂതരേ ഇഷ്ഖിന്റെ തീരമേ 

7) മക്കത്തെ താരകം മണ്ണിതിൽ സൗഭകം 
മുത്തൊളി നൂറുല്ലാ...
യസ്രിബിൻ പൂമണം എല്ലാർക്കും സൽഗുണം ഹഖ് ഹബീബുല്ലാഹ്..

അന്ധകാരം വാഴും തീരത്താ ഹഖിന്റേ വെട്ടം തെളീച്ചോര്
ആരാധ്യൻ ഒന്നെന്ന് ലോകരോടോതി ആ ശിർക്ക് തകർത്തോര് 
ആദിയിൽ നാഥൻ അന്നാദ്യമെ തീർത്തുളള നൂറാ ഹബീബോര്
ആലങ്ങളേകേയും വാഴ്ത്തി സ്തുതി ഗീതം പാടും റസൂലോര്  

സത്യത്തിൽ കൈത്തിരി ഏന്തി അണഞ്ഞന്ന് 
സാരസമ്പൂർണ്ണ കലാമും കനിഞ്ഞന്ന്
ബാത്തിലാം വഴികളെ പാടെ അടച്ചന്ന്
ബലദെല്ലാം ഹഖിന്റെ ദീപം തെളീച്ചന്ന്
നേരിന്റെ നായകർ നേതാവായ് വന്നവർ
താജൊളി നൂറുല്ലാ...
ഹാദിയായാം സയ്യിദർ ഹാജത്തും ആണവർ
ഹാമീം ഖൈറുല്ലാഹ്

8) അങ്ങില്ലെൽ ഉലകം ഇല്ല ശകലം സബബെ നബീ
അവിടുത്തെ വഴികൾ തിരു മൊഴികൾ എന്നിൽ ഭാഗ്യമാ നബീ 
അങ്ങെന്നിൽ വരണം തുണ തരണം എൻ ശാഫിഈ
ആ നോട്ടമിടണം കൈ തരണം സ്വർഗ സ്നേഹ വാരിദീ 
ആ ചാരെ ചേർത്ത് കൊതി തീർത്ത് കനിയേണമേ
ആളുന്ന തീയിൽ ആ കുഴിയിൽ വീഴരുതേ 
മുത്തായ തങ്ങളെ എൻ ഹാദി സയ്യിദേ
മുസ്തഫ ദൂതരെ എൻ രാജ മുർഷിദേ
മർഹബാ മർഹബ നബി നൂർ മുഹമ്മദ് സ്വല്ലി അലാ
മർഹബാ മർഹബ നബി നൂർ മുഹമ്മദ് സ്വല്ലി അലാ

പ്രാണൻ ഒഴിയുമ്പോൾ എന്റെ ഹബീബിൻ മുഖമതൊന്ന് കാണണം  
പ്രതികൂലമാണേൽ ആ കാഴ്ചയും കൊണ്ടെന്റെ വേദന മറക്കണം
ഖബറിൽ തുണയാരും ഇല്ല എന്റെ ഖൈറേ
കദനക്കഥ ചൊല്ലാൻ കൂട്ടുമില്ല നൂറെ 
പാരിതിൽ രക്ഷക്കായ് ആരുമില്ല നബിയെ
ഇവൻ പാപിയാ അങ്ങയിൽ ചൊല്ലിടാം വ്യഥയെ
മർഹബാ മർഹബ നബി നൂർ മുഹമ്മദ് സ്വല്ലി അലാ
മർഹബാ മർഹബ നബി നൂർ മുഹമ്മദ് സ്വല്ലി അലാ