വരവേൽപ്പ് | സർവ്വരിൽ ഉത്തമ നായകരെ | Sarvvaril Uthama Nayakare | Song Lyrics | Suhail Faizy Koorad | Fazalul Haque Velimukk

 


സർവ്വരിൽ ഉത്തമ നായകരെ സാദരം സദാ...
സകല സമാധാനപൊരുളേ ആദരം ഹുദാ...(2)
ദിനമൊഴിയാ മനമുരുകി നയനങ്ങൾ തേടിയെ...
തിളമണലാരണ്യത്തിൽ പാദങ്ങൾ താണ്ടിയെ...
വെളിവായി വരവായി
വരമേകാനായ് റസൂൽ...
തെളിവായി തണലായി
തുണയേകാനായ് റസൂൽ...
സ്വല്ലല്ലാഹു അലാ മുഹമ്മദ്
സ്വല്ലല്ലാഹു അലൈഹി വസല്ലം...
സ്വല്ലല്ലാഹു അലാ മുഹമ്മദ്
സ്വല്ലല്ലാഹു അലൈഹി വസല്ലം...

(സർവ്വരിൽ ഉത്തമ...)

സ്നേഹ ലോകം സാര രാഗം
പാടി നൂറെ വരവേൽക്കുന്നു...
കോടി മോദം പേറി ഹൃദയം
ഓടി നബിയോരിൽ കൂടുന്നു...(2)
ആനന്ദമിറ്റിയ മണ്ണിൽ ആരാവമായ് മദ്ഹൊലികൾ...
ആ ധന്യ സുദിനമിലെത്തിയ അതിഥികളിൽ
കുളിരലകൾ...
നാടൊരുങ്ങി വീടൊരുങ്ങി
നല്ല നിലയിൽ തന്നെ...
നേരൊരുങ്ങി നോവുറങ്ങി കണ്ട നേരം തന്നെ...
ഇരുളൊടുങ്ങി ഒളിവിറങ്ങി ഈ വഴിയിലായ് തന്നെ...
മർഹബാ യാ നൂറ ഐനീ
മർഹബാ ജദ്ദൽ ഹുസ്സൈനി...(2)

(സർവ്വരിൽ ഉത്തമ...)

ജന്മ നാടെ വിട്ടൊഴിഞ്ഞ്
വന്ന് ചേരുന്ന് മുഹാജിറുകൾ...
ഹൃത്ത് നിറയെ മുത്ത് നബിയെ
ഹുബ്ബ് വെച്ചുള്ളസ്ഹാബ് ഇവർ...(2)
അൻസ്വാറുകൾ ഇരു കൈകൾ
നീട്ടി മുഹബ്ബാത്താല്...
അറ്റു വീഴാത്ത വിധം സുഹ്ബത്ത്
വളർത്തി റസൂല്...
ചെമ്മണൽക്കാവിൽ പതഞ്ഞോരാശ്രയത്തിന്റെ പ്രഭാ...
ചന്തമൊഴിയാ ചിന്ത പകരും വാക്കിനാലേകി കൃപാ..
തൂ മദീനാ തേൻ നിലാവിൽ ആയിരം സ്വല്ലല്ലാഹ്
സ്വല്ലല്ലാഹു അലാ മുഹമ്മദ്
സ്വല്ലല്ലാഹു അലൈഹി വസല്ലം...
സ്വല്ലല്ലാഹു അലാ മുഹമ്മദ്
സ്വല്ലല്ലാഹു അലൈഹി വസല്ലം...
sarvvaril uthama nayakare saadaram sadaa...
sakala samaadhaanaporule aadaram hudaa...(2)
dinamozhiyaa manamuruki nayanangal thediye...
thilamanalaaranyatthil paadangal thaandiye...
velivaayi varavaayi
varamekaanaayu rasool...
thelivaayi thanalaayi
thunayekaanaayu rasool...
swallallaahu alaa muhammad
svallallaahu alyhi vasallam...
svallallaahu alaa muhammad
svallallaahu alaihi vasallam...

(sarvaril uthama...)

sneha lokam saara raagam
paadi noore varavelkkunnu...
kodi modam peri hridayam
odi nabiyoril koodunnu...(2)
aanandamittiya mannil aaraavamaayu madholikal...
aa dhanya sudinamiletthiya athithikalil kuliralakal...
naadorungi veedorungi
nalla nilayil thanne...
nerorungi novurangi kanda neram thanne...
irulodungi olivirangi ee vazhiyilaay thanne...
marhabaa yaa noora ainee
marhabaa jaddhal husaini...(2)

(sarvaril uthama...)

janma naade vittozhinju
vannu cherunnu muhaajirukal...
hritthu niraye mutthu nabiye
hubbu vecchullashaabu ivar...(2)
ansvaarukal iru kaikal
neetti muhabbaatthaal...
attu veezhaattha vidham suhbatthu
valartthi rasoolu...
chemmanalkkaavil pathanjoraashrayatthinte prabhaa...
chanthamozhiyaa chintha pakarum vaakkinaaleki krupaa..
thoo madeenaa then nilaavil aayiram svallallaahu
swallallaahu alaa muhammadu
swallallaahu alaihi vasallam...
swallallaahu alaa muhammadu
swallallaahu alaihi vasallam...