മാദിഹിന്‍റെ മാനസങ്ങളില്‍ | Madihinte Manasangalil | Song Lyrics | Nasif Calicut | Abu Mufeeda Tanalur

 


  
മാദിഹിന്‍റെ മാനസങ്ങളില്‍ വാഴും രാജാവേ...
മാനവന്‍റെ മനമിടങ്ങളില്‍ പൂത്ത പൂങ്കാവേ...
സങ്കടക്കടലിന്‍ നടുവിലെ താരക നൂറെ...
കെഞ്ചി വിളിക്കുന്ന നേരമില്‍ വന്നിടും ഖൈറെ...

(മാദിഹിന്‍റെ മാനസങ്ങളില്‍...)

ആധിയില്‍ പെട്ടുള്ള ജീവിതമാണീ ദുനിയാവില്‍...
ആജ്ഞകള്‍ മറന്നു പോയി ജീവിത വഴിയില്‍...
റാഹിമിന്‍റെ മുന്നിലെത്താന്‍ ഒന്നുമില്ലല്ലോ...
രക്ഷ നേടാന്‍ വേണം ഞങ്ങളില്‍ മുത്തിന്‍ കനിവല്ലോ...(2)

(മാദിഹിന്‍റെ മാനസങ്ങളില്‍...)

ശൂന്യമായ കൈകളല്ലാതൊന്നുമേ ഇല്ലാ...
സൂക്ഷ്മമായ ജീവിതം ഇവനില്‍ കഴിഞ്ഞില്ല...
ആസുര കാലത്തിന്‍ ശർറിന്‍ മോചനമല്ലോ...
ആശ്രിതര്‍ക്കഭയം മദീനയിലെത്തണമല്ലോ...(2)
madihin‍te manasangalil‍ vazhum rajave...
manavan‍re manamidangalil‍ pootha poonkave...
sankadakkadalin‍ naduvile tharaka noore...
kenchi vilikkunna neramil‍ vannidum khaire...

(madihin‍te manasangalil‍...)

aadhiyil‍ pettulla jeevithamanee duniyavil‍...
aajnjakal‍ marannu poyi jeevitha vazhiyil‍...
rahimin‍te munnilethan‍ onnumillallo...
raksha nedan‍ venam njangalil‍ muthin‍ kanivallo...(2)

(madihin‍te manasangalil‍...)

shoonyamaya kaikalallathonnume illa...
sookshmamaya jeevitham ivanil‍ kazhinjilla...
aasura kalathin‍ sharrin‍ mochanamallo...
aashrithar‍kkabhayam madeenayilethanamallo...(2)