ഇശ്ഖിൻ തേൻമഴ | Theerathoru Daham | Song Lyrics | Naseeb Valanchery

 


തീരാത്തൊരു ദാഹം എൻ ഖൽബിൻ കോണിലെന്നും... തീരം തിര തേടും പോലെ ത്വാഹാ നബിയേ ഞാൻ തേടും.. തിരു റൗളാ കൺകുളിർക്കേ കാണണം എന്നിൽ നബി നൂറേ ഇവനിൽ ഇത് ഇത് ഹാജാത്ത് നബിമുത്തിൽ എൻ മുഹബ്ബത്ത് ചിത്തിര നൂറിൻ ഒളി നബി ഹാദി... നബി ഹാദി...

(തീരാത്തൊരു...)

ഇശ്‌ഖിൻ തേൻമഴ ചാറും പുണ്യമദീനയെ പുൽകും നാൾ ഇഷ്ട്ടം നബിയിൽ ചൊല്ലും ഇശലായ് നിനവിൽ ഞാൻ ചേലിൽ...(2) ഇമ്പമിൽ ഖുബ്ബ ചാരെയണഞ്ഞ് തിരു റസൂലോരെ മദ്ഹ് മൊഴിഞ്ഞ്... ഇടാറുമിടനെഞ്ചിൻ ബാബ് തുറന്ന് നീറും വ്യസനങ്ങൾ തീർക്കേണം... ഇറയവൻ തന്ന തിരു മുത്ത്....

(തീരാത്തൊരു...)

അഴകൊഴുകും തിരുവദനം കണ്ടെൻ മിഴികൾ പൂട്ടേണം... അതിരില്ലാ തിരുമദ്ഹിൻ ആഴിയിൽ മുങ്ങി മരിക്കേണം...(2) അഹദവൻ നമ്മിലേകിയ നൂറേ അഖില ലോകമിൻ സബബ് റസൂലേ... അഹ്മദാം നബി സ്നേഹനിലാവേ അങ്ങ് എന്നുമെൻ റൂഹല്ലേ... അഭയമാണെന്റെ തിരു മുത്ത്...

theeraathoru daham en qalbin konilennum... theeram thira thedum pole thwaahaa nabiye njaan thedum.. thiru roulaa kankulirkke kaananam ennil nabi noore ivanil ithu ithu haajaatth nabimutthil en muhabbatth chitthira noorin oli nabi haadi... nabi haadi...

(theerathoru...)

ish‌qin thenmazha chaarum punyamadeenaye pulkum naal ishttam nabiyil chollum ishalaay ninavil njaan chelil...(2) imbamil qubba chaareyananju thiru rasoolore madhu mozhinju... idarumidanenchin baab thurannu neerum vyasanangal theerkkenam... irayavan thanna thiru muth...

(theerathoru...)

azhakozhukum thiruvadanam kanden mizhikal poottenam... athirillaa thirumadhin aazhiyil mungi marikkenam...(2) ahadavan nammilekiya noore akhila lokamin sabab rasoole... ahmadam nabi snehanilave ang ennumen roohalle... abhayamaanente thiru mutth...