സയ്യിദുൽ വുജൂദ് | ആദം നബിക്കും മുമ്പെ | Adam Nabikkum Mumbe | Madh Song Lyrics | Hafiz Jabir Omassery

 


ആദം നബിക്കും മുമ്പെ ഉദിത്തുള്ള
ആദരവായ റസൂലുള്ളാഹ്...
ആദ്യത്തില്‍ നൂറായ് അഹദോന്‍ പടൈത്തുള്ള
അഹ്മദ് മുഖ്ത്താര്‍ ഹബീബുള്ളാഹ്...
ആമിനബീ പെറ്റ ആരംമ്പ കണ്‍മണി
അല്‍ അമീന്‍ ത്വാഹ ശഫീഉള്ളാഹ്...
ആലം പടപ്പിന്നും കാരണ ദൂദര്
ഖാത്തിമുല്‍ അമ്പിയ സ്വല്ലള്ളാഹ്...

(ആദം നബിക്കും മുമ്പെ...)

ഉസ് വത്തുൻ ഹസനെന്ന് ഖുര്‍ആന്‍ പുകഴ്ത്തിയ
ഉത്തമ ഉമ്മത്തിന്‍ നേതാവ് നബിയുള്ളാഹ്...
ഉമ്മതന്‍ താരാട്ടില്‍ സ്‌നേഹം തുളുമ്പിയ
ഉമ്മിയ്യാം ലോകത്തിൻ ഗുരുവേ ഹബീബുള്ളാഹ്...
ഹുലുഖും ഹല്‍ഖും മികവില്‍ മികൈന്ത നുത്ഫത്ത്...
ഉടയോന്‍ വചനമങ്ങ് ആലമിൻ റഹ്മത്ത്...
ഉടമ വിളിച്ചിടുന്നു ചെന്നു ജിബ്രീലൊത്ത്
ഉലകിന്‍ നാഥനെ കണ്ട മുത്ത്... (2)

(ആദം നബിക്കും മുമ്പെ...)

കാലങ്ങള്‍ നൂറ്റാണ്ടുകള്‍ ഏറെ കഴിഞ്ഞിന്ന്...
കാമിലർ മദ്‌ഹൊലികള്‍ ലോകം പറയുന്ന്...
കണ്ണില്‍ ആ ജീവിതം കാണാത്തവരും ചൊന്ന്...
കരുണവാന്‍ നബി മുത്ത് രത്‌നമെന്ന്...
പാടാത്ത നാവുകള്‍ പറയാത്ത രാവുകള്‍...
പുലരാത്ത കിനാവുകള്‍ ഹബീബിലില്ലാ...
പതറുന്ന പാദത്തിന്‍ തകരുന്ന ഹൃദയത്തിന്‍
പരിഹാരം തിരുമദ്ഹല്ലാതെയില്ലാ...(2)
adam nabikkum mumbe uditthulla
aadaravaaya rasoolullaah...
aadyatthil‍ nooraay ahadon‍ padaitthulla
ahmad mukhtthaar‍ habeebullaah...
aaminabee petta aaramba kan‍mani
al‍ ameen‍ thwaaha shafeeullaahu...
aalam padappinnum kaarana doodar
khaatthimul‍ ambiya swallallaah...

(adam nabikkum mumbe...)

usuvatthun hasanennu qur‍an‍ pukazhtthiya
utthama ummatthin‍ nethaav nabiyullaah...
ummathan‍ thaaraattil‍ s‌neham thulumpiya
ummiyyaam lokatthin guruve habeebullaah...
hulukhum hal‍khum mikavil‍ mikaintha nuthphatth...
udayon‍ vachanamangu aalamin rahmatthu...
udama vilicchidunnu chenn jibreelotth
ulakin‍ naathane kanda mutth...(2)

(adam nabikkum mumbe...)

kaalangal‍ noottaandukal‍ ere kazhinjinnu...
kaamilar mad‌holikal‍ lokam parayunnu...
kannil‍ aa jeevitham kaanaatthavarum chonnu...
karunavaan‍ nabi mutth rath‌namennu...
paadaattha naavukal‍ parayaattha raavukal‍...
pularaattha kinaavukal‍ habeebilillaa...
patharunna paadatthin‍ thakarunna hridayatthin‍
parihaaram thirumadhallaatheyillaa...(2)