ത്വാഹാ കരുണാജലം സ്നേഹാ | Thwaha Karunajalam Sneha | Song Lyrics | Hafiz Jabir Omassery | Shukoor Irfani

 



ത്വാഹാ.... ത്വാഹാ....
കരുണാജലം സ്നേഹാ...
കനിവിന്റെ പൂമരമെ...
അലിവിന്റെ സാഗരമെ...
എന്റെ വേദന തീർത്തിടണേ...
എന്നിലാമുഖം കാട്ടിടണേ...

(ത്വാഹാ ത്വാഹാ...)

തെറ്റിന്റെ തീക്കനൽ പേറിയ നേരം...
മുത്ത് റസൂലെ ഞാൻ മറന്നു പോയീ...
ഉമ്മത്തിയെന്നും കരഞ്ഞൊരാ സ്നേഹം ഓർക്കാതെ പാപങ്ങൾ ചെയ്തു പോയീ...(2)
ജന്മത്തിലിന്നീവൻ ചെയ്തെന്തു തിന്മ...(2)
പൂമുത്തിൻ‍ തുണയല്ലാതെന്തുണ്ട്
ഇവനിൽ നന്മാ...

(ത്വാഹാ ത്വാഹാ...)

സൂര്യന്റെ ചൂടേറ്റ് കരയുന്ന നേരം...
ചാണൊന്നു താഴെയെരിഞ്ഞനേകം... പാപങ്ങളേറ്റു പറയുന്ന നേരം എങ്ങനെ നോക്കും ഞാനാ പൂമുഖം...(2)
കരുണക്കടലല്ലെ കനിവിന്റെ മഴയല്ലെ...(2)
കരയുമീ ഹതഭാഗ്യൻ കനവിൽ
തഴുകു മുല്ലേ...

(ത്വാഹാ ത്വാഹാ...)

ഹൗളിന്റെ ചാരത്തു ദാഹിച്ചലയും...
പാനമാം കൗസറിൻ യാചിപ്പു ഞാൻ...
ആട്ടിയകറ്റുന്ന ദോശി ഞാനാണേൽ നീറി കരഞ്ഞു വിതുമ്പുന്നു ഞാൻ...(2)
ആകരം കൊണ്ടാ സിറാത്തൊന്നിലേറാൻ...(2) ആ ശഫാഅത്തിൽ വിധിയെത്ര കഠോരമള്ളാഹ്...
thwaha.... thwaha....
karunajalam snehaa...
kanivinte poomarame...
alivinte saagarame...
ente vedana theertthidane...
ennilaamukham kaattidane...

(thwaha thwaha...)

thettinte theekkanal periya neram...
muth rasoole njan marannu poyee...
ummathiyennum karanjoraa sneham orkkaathe paapangal cheythu poyee...(2)
janmatthilinneevan cheythenth thinma...(2)
poomutthin‍ thunayallaathenthund
ivanil nanmaa...

(thwaha thwaha...)

sooryante choodettu karayunna neram...
chaanonnu thaazheyerinjanekam... paapangalettu parayunna neram engane nokkum njaanaa poomukham...(2)
karunakkadalalle kanivinte mazhayalle...(2)
karayumee hathabhaagyan kanavil
thazhuku mulle...

(thwaha thwaha...)

houlinte charath dahichalayum...
paanamaam kousarin yaachippu njaan...
aattiyakattunna doshi njaanaanel neeri karanju vithumpunnu njaan...(2)
aakaram kondaa siraatthonnileraan...(2)
aa shaphaaatthil vidhiyethra kadoramallaah...