ത്വാഹാ മലർ | Akale Ahadin | Song Lyrics | Vahab Mukkam | Nasih Kakkattiri

 


അകലെ അഹദിൻ ആറ്റൽ ത്വാഹാ മലരേ... ഇരുന്നാൾ പ്രഭ വരികില്ലേ തണലായരികെ... ഇനിയും കണ്ടിടുവാനായ് കൊതിയും ഏറെ... ഖലമാൽ എഴുതിയ വരികൾ ത്വാഹാക്കല്ലേ.... കനലായിടും മനമുള്ളിലായ് മൃദുവായ് തലോടുമോ... ഇതിഹാസമേ ഹതഭാഗ്യനിൽ ഒരു നോട്ടം നൽകുമോ... എന്നകമുള്ളിൽ ചേർന്നീടുമോ... ഈ ഹൃദയത്തിൻ തിരു പ്രാണനെ...

(അകലെ അഹദിൻ...)

പതിവാലെ പരതുന്നെ ത്വാഹാ നൂറെ പുൽകാനേ... ആ സവിധം ചേരാനെ മദ്ഹാലരികെ പാടാനേ...(2) ഒരു ഗാനമാലെ ത്വാഹാക്കായ് ഈ ഇശ്ഖ് മാത്രം കാണിച്ചു.. കനവാലെ വരുവാൻ മിഴി കാത്ത്... അത് കാണാൻ ജീവിതമിനിതീർത്ത്... ഇനി അങ്ങ് വേണമീ മദദ് കൊണ്ട് എന്നാശകൾ തീർക്കുവാൻ... അങ്ങോളമൊന്നില്ല വേറെ ബദലില്ല ഈ വിണ്ണിൽ കനൽ ആയിടും മനമുള്ളിലായ് മൃദുവായ് തലോടുമോ... ഇതിഹാസമേ ഹതഭാഗ്യനിൽ ഒരു നോട്ടം നൽകുമോ... എന്നകമുള്ളിൽ ചേർന്നീടുമോ... ഈ ഹൃദയത്തിൻ തിരു പ്രാണനെ...

(അകലെ അഹദിൻ...)

വഴി നീളെ അങ്ങേക്കായ് മതിവോളം ഞാൻ കാത്തില്ലേ... കനിവോരം അന്നേരം എന്റെതായ് നിന്നില്ലേ...(2) കഥനങ്ങളെന്നെ കരയിച്ചു... ആശ്വാസമങ്ങ് പെയ്യിച്ചു... എൻ കൂട്ടിനൊരു ചെറു ഹാരവുമായ് മധു കോർത്ത് നിറവായങ്ങില്ലേ... നിറ പാപിയായ്‌ നിലകൊള്ളുമെന്നിൽ തുണയായ് വന്നിടില്ലേ... അങ്ങോളമൊന്നില്ല വേറെ ബദലില്ല ഈ വിണ്ണിൽ... കനൽ ആയിടും മനമുള്ളിലായ് മൃദുവായ് തലോടുമോ... ഇതിഹാസമേ ഹതഭാഗ്യനിൽ ഒരു നോട്ടം നൽകുമോ... എന്നകമുള്ളിൽ ചേർന്നീടുമോ... ഈ ഹൃദയത്തിൻ തിരു പ്രാണനെ...

akale ahadin aattal thwaahaa malare... irunnaal prabha varikille thanalaayarike... iniyum kandiduvaanaay kothiyum ere... qalamaal ezhuthiya varikal thwahaakkalle.... kanalaayidum manamullilay mruduvaay thalodumo... ithihaasame hathabhaagyanil oru nottam nalkumo... ennakamullil chernneedumo... ee hridayatthin thiru praanane...

(akale ahadin...)

pathivaale parathunne thwahaa noore pulkaane... aa savidham cheraane madhaalarike paadaane...(2) oru gaanamaale thwahaakkaay ee ishq maathram kaanicchu.. kanavaale varuvaan mizhi kaatthu... athu kaanaan jeevithaminitheertthu... ini angu venamee madadu kondu ennaashakal theerkkuvaan... angolamonnilla vere badalilla ee vinnil kanal aayidum manamullilaay mriduvaay thalodumo... ithihaasame hathabhaagyanil oru nottam nalkumo... ennakamullil chernneedumo... ee hridayatthin thiru praanane...

(akale ahadin...)

vazhi neele angekkaayu mathivolam njaan kaatthille... kanivoram anneram entethaayu ninnille...(2) kathanangalenne karayicchu... aashvaasamangu peyyicchu... en koottinoru cheru haaravumaayu madhu kortthu niravaayangille... nira paapiyaay‌ nilakollumennil thunayaay vannidille... angolamonnilla vere badalilla ee vinnil... kanal aayidum manamullilaayu mriduvaayu thalodumo... ithihaasame hathabhaagyanil oru nottam nalkumo... ennakamullil chernneedumo... ee hridayatthin thiru praanane...