പാടിടാം വാഴ്ത്തിടാം തിരുമദീനയില്‍ | SAEED PM TALIPARAMBA




 പാടിടാം വാഴ്ത്തിടാം തിരുമദീനയില്‍ പോയിടാം

സാദരം റൗളയില്‍ നിറമിഴിയാല്‍ ചെന്നിടാം


ഹരിത വര്‍ണ്ണ ഖുബ്ബ ചാരെ പുണ്യസലാമോതിടാം

കരമുയര്‍ത്തി പ്രാര്‍ത്ഥനകള്‍ തവസ്സുലായി ചെയ്തിടാം

കദനഭാരം നീക്കിടാം

തിരുനബിയെ പുണര്‍ന്നിടാം


മനമിലെന്നും നിറവിലാകും

ത്വൈബ കൂടാനാശയും

നൗമിലെന്നും കാത്തിരിക്കും

എന്‍ ഹബീബിന്‍ പൂമുഖം

എന്ന് വരുമാ കണ്‍മണി

അഴകിലങ്കും യാ നബി


അഖിലമേറ്റം കീര്‍ത്തി പാടും

അജബ് നിറയും കാമില് 

അരുമയാണ് ആ റസൂല് 

അറ്റമില്ലാ ഹൃത്തില്

ആലമിന്‍ തുണയായ നൂറില്‍

അസ്സ്വലാതു വസ്സലാം



🖋 SAEED PM TALIPARAMBA