നദീം | അസ്തഗ്ഫിറുള്ളാഹ് | Nadeem | Devotional Song Lyrics | Sinan Karadi

 


അസ്തഗ്ഫിറുള്ളാഹ്... അസ്തഗ്ഫിറുള്ളാഹ്...
അസ്തഗ്ഫിറുള്ളാഹ്... അസ്തഗ്ഫിറുള്ളാഹ്...

നീ തന്നതെല്ലാം മറന്ന്...
നിന്റെ വഴിയില്‍ നിന്ന് ദൂരെയകന്ന്...
നാശത്തിന്‍ കൂട്ടു ചേര്‍ന്ന് അലഞ്ഞ്...
ഞാനെന്ത് നേടി അതിനാലിന്ന്...
നേരിന്‍ നിറവും തിരഞ്ഞ്...
നാവില്‍ തസ്ബീഹണിഞ്ഞ്...
നീറുന്നഴലില്‍ പുകഞ്ഞ്...
നാഥാ നിന്നില്‍ തിരിഞ്ഞ്...

നീ തന്നതെല്ലാം മറന്ന്...
നിന്റെ വഴിയില്‍ നിന്ന് ദൂരെയകന്ന്...
അസ്തഗ്ഫിറുള്ളാഹ്... അസ്തഗ്ഫിറുള്ളാഹ്...
അസ്തഗ്ഫിറുള്ളാഹ്... അസ്തഗ്ഫിറുള്ളാഹ്...


തിരിച്ചറീവിന്‍ തിരി തെളിഞ്ഞതില്‍ തുടിച്ചിതാ ഹൃദയം...
തിരക്കുമാറ്റി തിരിഞ്ഞിതാ ഞാന്‍ നിന്നിലായി സദയം...(2)
തിളച്ച നാറിന്‍ താപമോര്‍ത്തിന്നകമിലെരിയും ഭയം...
തളരുമിന്നീ പാപിയില്‍ നീ മാത്രമാണഭയം...

അസ്തഗ്ഫിറുള്ളാഹ്...
അസ്തഗ്ഫിറുള്ളാഹ്...
അസ്തഗ്ഫിറുള്ളാഹ്...
അസ്തഗ്ഫിറുള്ളാഹ്...


ചിറകരിഞ്ഞരുതായ്മയില്‍ വിളയുന്നൊരാ കിബ്റ്...
ചിതറിടുന്നെൻ ചിന്തയില്‍ നിറയുന്നതോ ഖബറ്...(2)
ചികയണം അലിഫിന്റെ പൊരുളൊഴുകുന്നൊരാ ബഹറ്...
ചിരിച്ചു കൊണ്ടാവേണം അതിനാൽ ഒടുവിലെ സഫറ്...

അസ്തഗ്ഫിറുള്ളാഹ്....
അസ്തഗ്ഫിറുള്ളാഹ്....
അസ്തഗ്ഫിറുള്ളാഹ്....
അസ്തഗ്ഫിറുള്ളാഹ്....
asthagfirullaah... asthagfirullaah...
asthagfirullaah... asthagfirullaah...

nee thannathellaam marannu...
ninte vazhiyil‍ ninnu dooreyakannu...
naashatthin‍ koott cher‍nnu alanju...
njaanenthu nedi athinaalinn...
nerin‍ niravum thiranju...
naavil‍ thasbeehaninju...
neerunnazhalil‍ pukanju...
naathaa ninnil‍ thirinju...

nee thannathellaam marannu...
ninte vazhiyil‍ ninnu dooreyakannu...
asthagfirullaah... asthagfirullaah...
asthagfirullaah... asthagfirullaah...


thirichareevin‍ thiri thelinjathil‍ thudichithaa hridayam...
thirakkumaatti thirinjithaa njaan‍ ninnilaayi sadayam...(2)


thilacha naarin‍ thaapamor‍tthinnakamileriyum bhayam...
thalaruminnee paapiyil‍ nee maathramaanabhayam...

asthagfirullaah...
asthagfirullaah...
asthagfirullaah...
asthagfirullaah...


chirakarinjaruthaaymayil‍ vilayunnoraa kibr...
chitharidunnen chinthayil‍ nirayunnatho qabar...(2)
chikayanam alifinte porulozhukunnoraa bahar...
chirichu kondaavenam athinaal oduvile safar...

asthagfirullaah....
asthagfirullaah....
asthagfirullaah....
asthagfirullaah....