നെഞ്ചോരം വാഴും കനിവിൻ ബഹ്‌റല | Nenchoram Vazhum | Mashup Song Lyrics | Safwan Kochannur | Azhar Kallur
ഖുദ്ബീ അയ്ദീനാ....

ഖല്ലത്ത് ഹീലത്തുനാ....

യാ റസൂലള്ളാﷺ....

നെഞ്ചോരം വാഴും കനിവിൻ ബഹ്‌റല ഉയരുകയായ്...

മന്നാന്റെ ചാരെ രാവിൻ നിശയിൽ അണഞ്ഞുള്ള തിരു ദൂതരായ്ﷺ...

കണ്ണെത്താ ദൂരത്തായ് ലങ്കി മിന്നും പതി...

ചെന്നെത്താൻ ചാരത്തായ് ജന്നത്തിൻ തോപ്പ് റൗളാﷺ വനീ...

ലാമൻ ഫീ ഖൽബീ ഹബീബിﷺ....

ലാ ശക്ക ഫീഹി ത്വബീബിﷺ....

(നെഞ്ചോരം...)

മഹ്മൂദിൻﷺ പിറവിയിലേ... കാലത്തു ഞാനില്ലാ...

മധു ചിന്തും മൊഴികളുമെൻ...

കാതോരം വന്നില്ലാ...(2)

മണം വീശും മേനിയേﷺ...

മണം വീശും മേനിയേ...

മന്തം തഴുകാനായില്ലാ...

മഹ്മൂദിൻﷺ മേനിയേ...

ഹൃദയമുള്ളിൽ രക്തം പോലെ

പടരണം തിരു ചിന്തകൾ...

നാവ് മൊഴിയും വാക്കിൻ കൂടെ

നിറയണം സ്വലവാത്തുകൾ...

കൈകൾ ചലിക്കും... കാലം മുഴുവൻ...

എഴുതിടേണം തിരു മദ്ഹിൻ വരികൾ...

കൂട്ടിടേണം... കൂടെയെന്നും... തിരു ഹബീബരെﷺ മൊഴിയുന്ന സൗഹൃദങ്ങൾ...

മതം തന്നെ നേര്...

മനുഷ്യന്ന് ഖൈറ്...

മതങ്ങളിൽ ചേല്... ഇസ്ലാമിനുണ്ട് നല്ല പേര്...

ഇരുൾ വീണ ഭൂവിൽ...

കരിഞ്ഞുള്ള ഖൽബിൽ...

തെളിച്ചം നിറക്കും... കലിമാ ശഹാദക്കുണ്ട് മൊഞ്ച്...

ആ വിധമീ മത നിയമങ്ങൾ നൽകിയതാര്...

ആദരമിൽ ഈ മതം ലെങ്കാൻ കാരണമാര്...

ഉത്തരമാണെൻ റസൂൽﷺ...

ഉന്നതിയിൽ പറയും ഹുസൂർ...

ഉണ്മയൊരുങ്ങും മുമ്പ് റബ്ബിൻ നിധിയാണെൻ റസൂൽﷺ...

ആയിരം സൂര്യൻ ഒന്നിച്ചുദിച്ചാലും...

ആവില്ല നൂറിൻﷺ അരികത്തു ചേരാനും...

പ്രതീക്ഷയില്ലാ മരുഭൂവിൽ... പ്രകാശമായ് വന്നോര്....

പ്രപഞ്ചമുണ്ടെങ്കിൽ നൂറിൻﷺ വുജൂദിന്നും പിന്നീട്...

സയ്യിദാണോര്ﷺ...

ഇനി ഈ മണ്ണിലുണ്ടോ....

മോചനം നൽകെന്റെ മീമേﷺ ...2

അങ്ങ് ﷺ... ഒരുലക്ഷത്തിരുപ്പത്തി നാലായിരത്തിന്റെ മുന്നം മുഖീമായ മീമേﷺ....

മോചനം നൽകെന്റെ മീമേﷺ....2

ആറായിരത്തിന്റെ ആറ്...(2)

നൂറ്ﷺ അറുപത്തി ആറിന്റെ ആദ്യ കരാറ്...

ആറ്മൂണ്ട് ആലത്തിൻ നൂറ്ﷺ...

അഹ്മദ്ﷺ മുഹമ്മദ്ﷺ ബഷീറ്ﷺ...

കണ്ണുള്ളോർ കണ്ടു...

കണ്ടോരേ കണ്ടു...

കണ്ടപ്പോൾ വീണ്ടു...

ഖൽബുള്ളിൽ പൂണ്ടു...(2)

കാലങ്ങൾ ഞാൻ കാത്തു കിടന്നു...

കാണാൻ കൊതിയായ് ഏറെ നടന്നു...

നബിയേﷺ... മതിയേﷺ...

തണിയേﷺ... നിധിയേﷺ...

എന്നിൽ വരുമോ പൂമതിയേﷺ...

ആശിഖുകൾ തീർത്ത ചരിതം ഞാൻ കേട്ടു...

ആ കഥ കേട്ടെന്റെ ഖൽബിൽ മുറിവേറ്റു...(2)

തിരുനബിﷺ ഇല്ലാ മദീനയിലുറങ്ങാൻ...

കഴിയില്ലെന്ന ബിലാലിൻ സ്വരമോർത്തു...

തൂക്കുമരത്തിന്റെ മുകളിൽ ഖുബൈബോർ...

തീർത്തൊരു സ്നേഹമെൻ ഖൽബിൽ വ്യഥ തീർത്തു...

മധുരമാർന്ന സ്നേഹമൊന്നു ഖൽബിലണയുവാൻ...(2)

മതി മറന്നു തങ്ങളിലായ്ﷺ ചേർക്കു റബ്ബനാ...

കാണാൻ കൊതിയേറെ ആശ ഏറുന്നുണ്ടേറേ...(2)

തിരുﷺ നൂറെ കാണാത്ത കണ്ണെന്തിനാ...

ആ സ്വരം കേൾക്കാത്ത കാതെന്തിനാ...(2)

തിരു പാദമേറ്റ മൺതരിയാവാൻ...(2)

കഴിയാത്ത ഇവനെന്തൊരു ഹതഭാഗ്യനാ...(2)

ഇന്നൽ ഖുലൂബ ഇലൽ ഹബീബിﷺ തമീലു...

വ മഈ ബി ദാലിക... ഷാഹിദുൻ വ ദലീലു...(2)

അമ്മ ദലിലു ഇദാ ദകർത്തു മുഹമ്മദാﷺ...2

സ്വാറക്ദുമുഇഹീ.... ആശിഖീന തസ്വീലു....

അങ്ങകലെ ധന്യ മദീനയിൽ തിളങ്ങുന്ന...

മണിമുത്ത് നൂറുള്ളാവേﷺ...

കരയുന്ന ഖൽബാലെ ഒരു സ്നേഹി പാടുന്നു...

കേൾക്കാമോ യാ റസൂലേﷺ...2

പാപഭാരങ്ങൾ പേറി ഞാൻ ദുനിയാവിൽ...

നീങ്ങുന്നു യാ റസൂലേﷺ...

പരിവർത്തനത്തിന്നായ് പരിഹാര ദീപമേﷺ....

തേങ്ങുന്നു യാ നസ്വീബേﷺ...2

എന്റെ റസൂലെവിടേﷺ...

ഈ ലോകത്തിൻ വിത്തെവിടേﷺ...

റൗളാ ശരീഫിങ്കൽ അന്തിയുറങ്ങുന്ന മുത്ത് മുഹമ്മദ്ﷺ സ്വല്ലള്ളാ...

സത്യ തിരു യാസീൻ നൂറുള്ളാﷺ...2

Post a Comment