കരഞ്ഞു കൺ നിറയുന്നു ഹബീബെ | Karanju Kan Niirayunnu Habeebe | Song Lyrics | Thwaha Thangal | Shahin Babu

 


കരഞ്ഞു കൺ നിറയുന്നു ഹബീബെ കദന ഭാരവുമായ്... അരികെ വന്നു സലാമുരയാനായ്... അധരം വിങ്ങുകയായ്... അലിഞ്ഞു തീരുകയായ്...(2)

(കരഞ്ഞു...)

ഇവിടെയാണെൻ കരളിൻ നൂറ് ചേർന്നുറങ്ങിയ വെണ്ണിലാവ്... ഇരവുമായെൻ തിരു സ്വലാത്ത് ഒഴുകിവന്നിടും പൂവിതാണ്...(2) ഇരുണ്ട ഭൂവിൽ തെളി നിലാവായ്... ഇറയവൻ കനിഞ്ഞുള്ള നൂറ്... ഇടറുമെന്റെ മനമിലാകെ തെളിമയേകിയ പൂനിലാവ്... ഉണ്ട് ഹബീബെ അങ്ങറിയേണം... എൻ മനവേദനകൾ പറയേണം... ഈ തിരു മുറ്റത്തെൻ അപദാനം... പാടി വിതുമ്പി മടങ്ങിടും ഞാനേ... (കരഞ്ഞു...)

വിശന്നു നീറും സമയമന്ന് ഹജറിൻ ഭാരവുമേന്തിയങ്ങ്... വിശുദ്ധ ഭൂവിൽ വെയിലിലന്ന് ഉരുകി ദീനും നേടി തന്ന്...(2) ഇടവിടാതെ ഇരുളിലേറെ... മനമിരന്ന് സുജൂദിരുന്ന്... ഒടുവിലന്നീ ലോകം വെടിഞ്ഞ്... അഹദവൻ സവിധം അണഞ്ഞ്... ഉണ്ട് ഹബീബെ അങ്ങറിയേണം എൻ മനവേദനകൾ പറയേണം ഈ തിരു മുറ്റത്തെൻ അപദാനം... പാടി വിതുമ്പി മടങ്ങിടും ഞാനേ...

karanju kan nirayunnu habeebe kadana bhaaravumaay... arike vannu salaamurayaanaay... adharam vingukayaay... alinju theerukayaay...(2)

(karanju...)

ivideyaanen karalin noor chernnurangiya vennilaav... iravumaayen thiru swalaatth ozhukivannidum poovithaan...(2) irunda bhoovil theli nilaavaay... irayavan kaninjulla noor... idarumente manamilaake thelimayekiya poonilaav... und habeebe angariyenam... en manavedanakal parayenam... ee thiru muttatthen apadaanam... paadi vithumbi madangidum njaane... (karanju...)

vishannu neerum samayamann hajarin bhaaravumenthiyang... vishuddha bhoovil veyililann uruki deenum nedi thannu...(2) idavidaathe irulilere... manamirannu sujoodirunn... oduvilannee lokam vedinj... ahadavan savidham ananj... undu habeebe angariyenam en manavedanakal parayenam ee thiru muttatthen apadaanam... paadi vithumbi madangidum njaane...