കണ്ണിമ ചിമ്മാതെ | Kannima Chimmathe | Madh Song Lyrics | Suhail Faizy Koorad | Rashid Calicut

 



kannima chimmathe






കണ്ണിമ ചിമ്മാതിവനും കാത്തിരിപ്പൂ റസൂലേ...
കണ്ണുകളടയും മുന്നേ ചാരെ വരണം ഹബീബെ...
അകലെ അങ്ങകലേ ഞാൻ തേടും റൂഹേ...
ഇതിലെ ഒന്നിതിലേ
വന്നിടുമോ നൂറേ...
ഇരുളാർന്ന ഖൽബിലെ - നോവു തീർന്നിടും
അരികേ വന്നാൽ...
ഇരു കണ്ണിനുള്ളിലെ- സ്നേഹമൊഴുകിടും
നബിയേ കണ്ടാൽ...


മനമകമിലെ മോഹം
പറയാനൊരുങ്ങുന്ന നേരം
മരുമണലിലെ സൂനം...
വിടരാൻ തുടങ്ങും വിലോലം...(2)
ആറ്റലാണങ്ങ് റസൂലെ...
ആരിലും സ്നേഹ നിലാവേ...
ആനിലാവിന്റെ സുറൂറേ...
ആക്കിടാമെന്റെ കിനാവേ...
വന്താലിമയിലെ ചെണ്ടാലവരുടെ
മുത്താം വജ്ഹിൽ മുത്താനിതാ കൊതി...
റസൂലള്ളാഹ്... ഹബീബള്ളാഹ്...


മിഴിയിലകളിലൂറും
മഴ നൂൽ കിനാവുകൾ തോറും...
ഇതളിടുമൊരുശ്വാസം
ഇവനിൽ തൊടും മന്ദഹാസം...(2)
പാതിരാവിന്റെ പിറാവെ
പാൽത്തിരക്കടലു തരാമേ
പൂങ്കിനാവൊന്നു വിടാതെ
പൂക്കളായ് നിന്നു സിറാജേ
മക്കാ പുരിയില് ഹഖായുദിമതി
ദിക്കേതിലുമതിഷൗകാമധിപതി
റസൂലള്ളാഹ്... ഹബീബള്ളാഹ്...
kannima chimmathivanum kathirippoo rasoole... kannukaladayum munne chare varanam habeebe... akale angakale njan thedum roohe... ithile onnithile vannidumo noore... irularnna qalbile - nov theernnidum arike vannal... iru kanninullile- snehamozhukidum nabiye kandal... manamakamile moham parayanorungunna neram marumanalile soonam... vidaraan thudangum vilolam...(2) aattalanang rasoole... aarilum sneha nilave... aanilavinte suroore... aakkidamente kinave... vanthalimayile chendalavarude muthaam vajhil muthanitha kothi... rasoolallah... habeeballah... mizhiyilakaliloorum mazha nool kinavukal thorum... ithalidumorushvasam ivanil thodum mandahasam...(2) pathiravinte pirave palthirakkadal tharame poonkinavonnu vidathe pookkalayu ninnu siraje makka puriyil hakhayudimathi dikkethilumathishoukamadhipathi rasoolallah... habeeballah...