പുന്നാര നബി Vol 01 | Nabiye Vannidumo | Song Lyrics | Hafiz Mubashir Perinthattiri

 


നബിയെ വന്നിടുമോ വന്നിടുമോ കനവിലണഞ്ഞിടുമോ...
നിധിയേ കണ്ടിട്മോ കണ്ടിട്മോ കുളിരിലലിഞ്ഞിടുമോ...(2)
മദ്ഹിൽ മജ്നൂനായ്
കൊതി ഏറി പറഞ്ഞിടലായ്...(2)
മലർകനിയാം ത്വാഹ പൂത്തിടുമോ...

(നബിയെ വന്നിടുമോ...)

ആ പരി പാവന ത്വയ്ബ സവിധം
പാറി പറന്നിടും മാരുത വേഗം...
നീ പറന്നെന്നുമെൻ പാട്ടുമായ് പോണം...
മീട്ടി റസൂലിന് കാട്ടി വരേണം...
ഈണം റസൂലിന് ഇഷ്ടമോ ചൊല്ല്...
ഈറനണിഞ്ഞു ഞാൻ പാടുന്നു തെല്ല്...
വാഴ്ത്തിപ്പുകഴ്ത്തീടാൻ വാക്കില്ലെന്നാലോ...
കീർത്തി പറഞ്ഞു ഞാൻ കോർത്തതാ കുല്ലും...
ആറ്റലാം നബിയേ ആരംഭ പൂമുല്ലേ...(2)
ആമിന ബീവിതൻ ആരംഭ മോനേ
തങ്ങൾ വന്നിടുമോ...

(നബിയെ വന്നിടുമോ...)

കാലങ്ങളേറെ പുണ്യ മദീനാ
കാണുവാനേറെ പൂതിയാ തേനാ...
കാത്തിരിപ്പാണേ കാലങ്ങൾ ഞാനേ...
കാരുണ്യ പൂവിൻ ചാരെ വരാനേ...
ആരോ പറഞ്ഞു കേട്ടതാ ത്വയ്ബാ...
പോണമെന്നാലോ മാത്രം ഈ അയ്ബാ...
ആരാ റസൂലേ അങ്ങയെ പോലെ
ആദി അറിഞ്ഞെന്നെ ചേർത്തിടാൻ വേറെ...
കാട്ടില്ലെ ത്വയ്ബ കേൾക്കില്ലെ തൗബ...
തേട്ടമീ പാട്ടിലായ് വീട്ടില്ലെ തൂബാ...
മനം തകർന്നല്ലേ... കരയുകയല്ലെ...
അതിനാൽ കനവാൽ ഒരു ദിനം മാത്രം തങ്ങൾ വന്നിടുമോ...

(നബിയെ വന്നിടുമോ...)

മദീനത്തുറങ്ങും മണി മുത്ത് നൂറെ...
മദദേകിട്ല്ലേ മനാമിൽ വരില്ലേ...(2)
മിഴി നനഞ്ഞല്ലേ കനിയുകയില്ലേ
മഴ പെയ്ത പോലെയാ ഉറവ വരില്ലേ...
കീറി മുറിച്ചിടും നൊമ്പരമാണേ
കേഴുന്ന നേരമിൽ ആശയിലാണെ...
പൊള്ളുന്നു ഉള്ളം ചൊന്നില്ല കള്ളം...
തള്ളുന്ന താപം വിങ്ങുന്നീ പാവം...
പാവമെൻ തേട്ടം കേൾക്കില്ലെ തങ്ങൾ...
ഊക്കില്ല വിങ്ങി ഞാന്‍ കേൾക്കില്ലെ തേങ്ങൽ...
മരണം മദീന തിരു റൗള ചാരെ...
ശരണം ബക്കീഇൽ റസൂലിന്റെ നേരെ...
യാദൽ ജലാലേ യാ റഹ്മാനേ
കാരുണ്യവാനേ കനിയണം കോനെ...(2)
അള്ളാ അഹദേ അലിവായിടില്ലേ...
അടിമയിൽ നിന്റെ ദയ കാട്ടിടില്ലേ തങ്ങൾ വന്നിടുമോ...
nabiye vannidumo vannidumo kanavilananjidumo...
nidhiye kandidmo kandidmo kulirilalinjidumo...(2)
madhil majnoonaay
kothi eri paranjidalaay...(2)
malarkaniyaam thwaaha pootthidumo...

(nabiye vannidumo...)

aa pari paavana thwaiba savidham
paari parannidum maarutha vegam...
nee parannennumen paattumaay ponam...
meetti rasoolinu kaatti varenam...
eenam rasoolinu ishtamo chollu...
eerananinju njaan paadunnu thellu...
vaazhtthippukazhttheedaan vaakkillennaalo...
keertthi paranju njaan kortthathaa kullum...
aattalaam nabiye aarambha poomulle...(2)
aamina beevithan aarambha mone
thangal vannidumo...

(nabiye vannidumo...)

kaalangalere punya madeenaa
kaanuvaanere poothiyaa thenaa...
kaatthirippaane kaalangal njaane...
kaarunya poovin chaare varaane...
aaro paranju kettathaa thwaibaa...
ponamennaalo maathram ee aybaa...
aaraa rasoole angaye pole
aadi arinjenne chertthiTaan vere...
kaattille thvayba kelkkille thouba...
thettamee paattilaay veettille thoobaa...
manam thakarnnalle... karayukayalle...
athinaal kanavaal oru dinam maathram thangal vannidumo...

(nabiye vannidumo...)

madeenatthurangum mani mutthu noore...
madadekidlle manaamil varille...(2)
mizhi nananjalle kaniyukayille
mazha peytha poleyaa urava varille...
keeri muricchidum nomparamaane
kezhunna neramil aashayilaane...
pollunnu ullam chonnilla kallam...
thallunna thaapam vingunnee paavam...
paavamen thettam kelkkille thangal...
ookkilla vingi njaan‍ kelkkille thengal...
maranam madeena thiru raula chaare...
sharanam bakkeeil rasoolinte nere...
yaadal jalaale yaa rahmaane
kaarunyavaane kaniyanam kone...(2)
allaa ahade alivaayidille...
adimayil ninte daya kaattidille thangal vannidumo...