പാൽ നിലാവ് | പാൽ നിലാ ചിരി തൂകിയോ | Pal Nila Chiri Thookiyo | Madh Song Lyrics | Rahoof Azhari Akode | Saad KV Vellikkeel

 



പാൽ നിലാ ചിരി തൂകിയോ നബിയാലമിൽ പുലരി...
അതി മധുര മാ തിരുവധരം മൊഴിഞ്ഞതിനാൽ മധു മഞ്ജരി...
മരുവിൽ പിറന്നു
സ്നേഹ മലരായി വിടർന്ന്
മാർത്യ ഹൃദയം സത്യത്തിന്
തെളി നീരാൽ കഴുകി...
ഹാഷിം നൂറെ മുസമ്മിൽ യാ മുനീറെ മുബഷിർ
മെഹബൂബരെ സലാം...(2)


പതി മദീനയിൽ ഒരു നാൾ
പൗർണമി തിളങ്ങും രാവില്...
കൊതിയനസിനന്നറിയേണം
തിങ്കളോ ഹബീബോ അഴകില്...(2)
അമ്പിളിയെ നോക്കി
അമ്പിയ രാജാവിനെ നോക്കി...
മാറി മാറി നോക്കിയനസന്നൽഭുതം കൂറീ...
നറുനിലാവിലുമാ പുഞ്ചിരി തൂകും പൂമുഖമഴകേറി...
ഹാഷിം നൂറെ മുസമ്മിൽ യാ മുനീറെ മുബഷിർ
മെഹബൂബരെ സലാം...(2)


വജ്ഹജ്മലുൽബശറിൻ
വദനകാന്തിയേക്കേൾ സുന്ദരം...
നിജമജബെഴുമവരുടെ സൽസ്വഭാവമല്ലേ മോഹനം...(2)
ആ തിരു തരുൾ ഹൃദയം
അലിവിന്റെ സാന്ദ്രമൊഴി ചൊരിയും...
എത്രയെത്ര ശത്രുത വൈരം മൈത്രിയായ് മാറി...
കനിവിൻ സാഗരം നബി അഹ്സനുൽ ഖുൽഖെന്തൽഭുതം ഹാദീ...
ഹാഷിം നൂറെ മുസമ്മിൽ യാ മുനീറെ മുബഷിർ
മെഹബൂബരെ സലാം...(2)
pal nila chiri thookiyo nabiyalamil pulari... athi madhura ma thiruvadharam mozhinjathinal madhu manjari... maruvil pirannu sneha malarayi vidarnnu marthya hridayam sathyathin theli neeral kazhuki... hashim noore muzammil ya muneere mubashir mehaboobare salam...(2) pathi madeenayil oru nal pournami thilangum ravil... kothiyanasinannariyenam thinkalo habeebo azhakil...(2) ambiliye nokki ambiya rajavine nokki... mari mari nokkiyanasannalbhutham kooree... narunilavilumaa punchiri thookum poomukhamazhakeri... hashim noore muzammil ya muneere mubashir mehaboobare salam...(2) vajhajmalulbasharin vadanakanthiyekkel sundaram... nijamajabezhumavarude salswabhavamalle mohanam...(2) aa thiru tharul hridayam alivinte sandramozhi choriyum... ethrayethra shathrutha vairam maithriyay mari... kanivin sagaram nabi ahsanul khulkhenthalbhutham hadee... hashim noore muzammil ya muneere mubashir mehaboobare salam...(2)