മദ്ഹമൃതം | Madhamrtham | Madh Mashup Lyrics | Rahoof Azhari Ackode | Suhail Faizy Koorad | Firdhous Kaliyaroad | Munshir Vazhayoor | Jafar Sa'adi Irikkur

 

ഖൈറിൻ തങ്കമെ..ഖൽബിന്നിമ്പമെ..
ഖേദം നീങ്ങിടും തിരു മദ്ഹുകളാലെ..
അധരങ്ങളൊന്നാവും -
മധു മധുരം സ്വലവാത്തുകൾ...
ഹൃദയങ്ങളിൽ പാർക്കും
നിധി മതി ഗുരു തിരുവോർമകൾ..
മദീനയിലായ് വാഴും മഹ്ബൂബരെ..
മരതകമായെന്നും മലർ കുളിരെ..
നൂറുള്ള......4
................
ഹിറയിൽ വരവായ്‌ സാരാത്മ വേദം.
നേരിൻ നിറവായ്‌ സൗഗന്ധ നാദം..2
സമ്പൂർണ്ണ ദീനിൻ മൊഴിയായ് 
പുണ്യ ഖുർആൻ...
സംശുദ്ധ ജീവിതം വഴിയായ് 
നന്മയറിയാൻ......2
സന്മാർഗ സൽപാത സായൂജ്യ സുന്ദരമായ് മാറി മനങ്ങളിൽ..
സൗഭാഗ്യ മുത്ത് റസൂലിൻ പ്രകാശമിതാലം നീളെയും...
കനിവായ്‌ വന്നുതിച്ച തിങ്കളെ..
കരയും എന്നെ പുണരൂ തങ്ങളെ...
മുഹബ്ബത്തിൻ വാതിലിൽ....
പ്രതീക്ഷയാലീ പാപിയും...
അനുരാഗ ഇശലോതി യാ നബിയെ.
............
മോഹമെഴുതിയ രാവുകൾ..
മിഴി നിറഞ്ഞെൻ ശീലുകൾ..
ആശയേറി പാടിടും 
നൂറാറ്റലെ സ്നേഹത്താളുകളിൽ..2
മാനിമ്പ ഹുദാവെ..മാധുര്യപ്പൂവെ
മങ്ങാത്ത നിലാവെ..
ആലംബമേകിടുന്ന ആ സവിധമെ
പ്രഭാ തണലെ റസൂലെ ത്വാഹ നൂറെ
പാടിടാം തേടിടാം യാ നബിയെ...
...............
ഇഷ്‌കെങ്ങും പരന്ന നാട്...
ഇഷ്‌ടം എൻ മദീന വീട്..
ഈന്തപ്പനയോരം ചേർന്ന കൂട്...
അനുരാഗക്കുളിരെ യാ സലാം..
അമ്പർ പൂ തിങ്കൾ യാ തമാം...2
നൂറുള്ളലാം....
അഹ്മദ് നബി ത്വാഹാ അസ്സലാം..
അർവാഹമ്പിയാ നീളെ 
വീശി നൂറൊളിവ്...
നബിയെ ....തണിയെ...
നിധിയെ കനിയെ മതിയെ....
.................
ജീവിതം തങ്ങളിൽ..
സമർപ്പണം ചെയ്തവരെ.
ഹബീബിന്നു വേണ്ടി വേദനയേറ്റവരെ
ദൂതരെ സ്‌നേഹമേറ്റ
സ്വഹാബാ നുജൂമുകളെ..
കരഞ്ഞിവർ കേഴും ഹബീബോട് ചൊല്ലിടാൻ കനവിലായ് വന്നിടാൻ
മതിയോളം കണ്ടിടാൻ....
..............
صلى الله على محمد صلى الله عليه وسلم..
പതിനാലാം രാവേ നിലാവെ
പരിപൂർണ്ണ തിങ്കൾ സിറാജേ
صلى الله على محمد صلى الله عليه وسلم..
നാളെ ശഫാഅത്തേകീടണെ..
പാനമാ കൗസർ തന്നിടണെ..
صلى الله على محمد صلى الله عليه وسلم.
കാരുണ്യ കൈകൾ നീട്ടിടണെ...
കാവൽ തരുന്ന സയ്യിദരെ..
കാണാൻ കൊതിച്ചീ ഗാനവുമെ
صلى الله على محمد صلى الله عليه وسلم