ഏർവാടി പുണ്യ മണൽ തരിയിൽ | Ervadi Punya Manal Thariyil | Ervadi Song Lyrics | Swadique Azhari Perinthattiri

 


ഏർവാടി പുണ്യ മണൽ തരിയിൽ | Ervadi Punya Manal Thariyil | Ervadi Song Lyrics | Swadique Azhari Perinthattiri


 ഏർവാടി പുണ്യ മണൽ തരിയിൽ
പ്രഭ ലങ്കും പ്രിയ സുൽത്വാനേ..
ഏറെ വാടിയലഞ്ഞവരിൽ
അലിവേകിയവർ അഹദിൻ വലിയ് തേനേ...(2)
ഏറെ കറാമത്തുള്ള നിലാഭവനെ...
ഹബീബിന്റെ ഏറ്റം പുകൾ നിറഞ്ഞാദര പൂമകനേ

أنا سلطان ابراهيم اسمى الى خيرالبرية انتمايى.



നാഥന്റെ ദീനിന്റെ നാഴിക കാത്തവർ നാടേറി വന്നിവിടേ...
നായകരായ റസൂലോരെ അംറേറി നാമം പെരുത്തിവരേ...(2)
പ്രിയമകനും പൊന്നുമ്മയും ഒത്തവർ ദീനിന് പട പൊരുതി... 
പിരിശമുഖങ്ങളെ കാലം മറക്കാ ശുഹദാഇലുമെഴുതി...(2)

കനകമരങ്ങൾ ശുഹദാപൂത്തു നിറഞ്ഞൊരു നാടിന്നേർവാടി... 
കരളെരിയുമ്പോൾ ഓടിയടുക്കാൻ അള്ളാഹ് കനിഞ്ഞ മലർവാടി...(2)
ഉപ്പാപ്പ ഇബ്രാഹിം ബാദുഷരേ



ജീവിച്ച് വെന്തോരെ
ഖേദിച്ച് നൊന്തോരെ
വാരി പുണർന്നവരേ
ചോദിച്ച് വന്നോരെ
ദാഹിച്ചലഞ്ഞോരെ
കൈ നീട്ടി ചേർത്തവരേ...(2)

തിരുനള്റിൽ കുഫ്റുടയ മനം പോലും പ്രഭ വിതറീലേ
തിരിയുകിലാ പദവികളുടെ പരിധിയിലഖിലരും പതറൂലേ...(2)

മനസ്സ് കരിഞ്ഞിവൻ മദ്ഹിലലിഞ്ഞത് മദദ് നുണഞ്ഞതിനാൽ മലരേ.. 
മരണമണഞ്ഞ് പിരിഞ്ഞിടും സമയം കരങ്ങൾ ചൊരിഞ്ഞിടണം പുലരേ

ഉപ്പാപ്പ ഇബ്രാഹിം ബാധുശരേ.... 



ഏർവാടി പുണ്യ മണൽ തരിയിൽ lyrics
Ervadi Punya Manal Thariyil lyrics



______________________________________

ervadi punya manal thariyil song lyrics
ervadi punya manal thariyil lyrics
swadique aperinthattiri new song lyrics