മിഅ്റാജ് | ഖാബ കൗസൈനി റസൂലെ | Mihraj | Kaba Kousaini Rasoole | Madh Song Lyrics | Ali Kasargod | Shafeeq Nedumpoyil | Junaid Chorukkala

 


മിഅ്റാജ് | ഖാബ കൗസൈനി റസൂലെ | Mihraj | Kaba Kousaini Rasoole | Madh Song Lyrics | Ali Kasargod | Shafeeq Nedumpoyil | Junaid Chorukkala


 ​
ഖാബ കൗസൈനി റസൂലെ
കാമിലെ തിരു സയ്യിദീ
കാതമേറെ ഏകാരാവിൽ
താണ്ടി വന്നൊരു ശാഹിദീ

പൂനിലാവിൻ പൗർണമി
പാലകന്നൊളി പൂകിയെ .2.
നൂറ് നൂറിലലിഞ്ഞൊരാ
നേരമുലകിൻ ഭാഗ്യമേ.....


ആലമാകെ നടുങ്ങിയന്ന്
അത്ഭുതം മിഅറാജിലേ

ആ ചിരാതിൻ പിന്നിലായ്
അമ്പിയാക്കൾ ആകെയും .2.
വാനമാകെ മർഹബാ
വാച്യമോ ആ സംഗമം

ആലമാകെ നടുങ്ങിയന്ന്
അത്ഭുതം മിഅറാജിലേ

നേരമഞ്ചും നാഥനിൽ
നേരണം മിഅറാജ് നാം. 2
ആ മുനാജാത്തിൻ സുഖം
അറിയണം എന്നുള്ളകം