കാമിലർ | കാരക്ക പൂക്കും നാട്ടിൽ | Karakka Pookkum Naattil | Song With Lyrics | | Salman Ozhukoor | Haseef Mangod

 

Karakka Pookkum


കാരക്ക പൂക്കും നാട്ടിൽ എൻ പാദങ്ങൾ പതിയേണം...
കാമിലർ മുത്തിൻ റൗളയിൽ ചെന്നെൻ
വ്യഥകൾ പറയേണം...(2)
അക്ഷര ലോകമാകെ നിത്യം
വാഴ്ത്തിടുമെന്റെ നബിയോരെ... 
അങ്ങ് വസിക്കും ത്വയ്ബ മണ്ണിൽ
എത്തിടുവാൻ കൊതിയേറെ...
നാഥാ ഈ ഹതഭാഗ്യനു ഭാഗ്യം ഏകണേ...

     

ഇരുളേറെ നിറഞ്ഞാ മണ്ണിൽ ഖമറൊളിവായി വന്നു...
മൗത്തിന്റെ നേരത്തും ഉമ്മത്തിനെ ചൊന്നു...(2)
തങ്ങൾ നടന്നാ മണ്ണിൽ ചെന്ന് മുത്തിടുവാൻ കൊതിയാ...
ദുനിയാവിലെ സ്വർഗം നേതാവിൻ ഗേഹം 
ദുനിയാവിലെ ആശ മദീന മദീന മദീന മാത്രം...

         

നാഥൻ പടച്ച പടപ്പിൽ കാമിലരായി വന്നു...
നാഥന്റെ മുമ്പിൽ നാളെ ശഫീആയി  വന്നെത്തും...(2)
മുത്തിലലിഞ്ഞാെരു നാട്ടിൽ ചെന്ന്
മദ്ഹുരയാൻ കൊതിയാ....
ദുനിയാവിലെ സ്വർഗം നേതാവിൻ ഗേഹം...
ദുനിയാവിലെ ആശ മദീന മദീന മദീന മാത്രം....