മരു മണൽ ചൂടിൽ ഉമയ്യത്തിനടിയേറ്റ് | Marumanal Choodil | Latest Song
മരു മണൽ ചൂടിൽ ഉമയ്യത്തിനടിയേറ്റ് ഉരുകും ബിലാലിന്റെ ചാരെയണഞ്ഞിട്ട്
മോചനം വാങ്ങിയ പേരാണ്
മണൽ കാട് താണ്ടുവാൻ മാണിക്ക്യ കല്ലിന് മടിതട്ടൊരുക്കീ കാവലായ് നിന്നപ്പോൾ
( റഫീഖായ് വാഴ്ത്തിയ പുകളാണ് 2 )
ഉമ്മത്തിൽ നിന്നും മിന്നത്തിൽ മുന്തും
ഹിമ്മത്തിലെന്നും മുമ്പെത്തി നിന്ന സിദ്ധീക്കുൽ അക്ബറ് ഖോജാ ഒന്നാം ഖലീഫയാം റോജാ
(മരു മണൽ)
(പുകൾ വേദ പാതയെ പുൽകി
അമീനിന്റെ ﷺ പകൽ നിഴലായി ചലിച്ചവരേ 2) കനൽ ചേർത്ത വഴികളിൽ കരം പാതി നൽകി രാവുകളേറെ ത്യജിച്ചവരേ
ആരംഭപ്പുവിന് ﷺ ........ആ... ആരംഭപ്പുവിന്ന് ﷺ ആതിര ചന്തമിൽ അഴകേറ്റി ആയിശതു തുഹറാ ...... ആലമിൻ രാജയിൽ അഴകിന്റെ റാണിയേ
ഇണചേർത്തു സിദ്ധീഖുൽ അക്ബറാ
(ഉമ്മത്തിൽ നിന്നും )
( മരു മണൽ)
(ചരിതം പിറന്നുള്ള വഴികളിൽ സാക്ഷിയായ് സഞ്ചാര ഭാഗ്യം ലഭിച്ചവരേ 2 )
ദുരിത കഴങ്ങളിൽ തങ്ങൾക്ക്ﷺ ശേഷിയായ്
താങ്ങായി നിൽക്കാൻ കഴിഞ്ഞവരേ ....
ആറ്റൽ നബിയുടെ ﷺ...... ആ.... ആറ്റൽ നബിയുടെ ﷺ ഏറ്റം പിരിശങ്ങൾ നേടിയ സിദ്ധീഖവർ സ്നേഹരാം നേട്ടം സുബർഗത്തിൽ ഒപ്പം കഴിയുവാൻ
സൗഭാഗ്യം വാങ്ങിയവരാം സൗമ്യരാം
(ഉമ്മത്തിൽ നിന്നും )
( മരു മണൽ)×2
Post a Comment