പ്രകാശം പോയ് മറഞ്ഞൂ | Prakasham Poy Maranju | | Latest Islamic song |





 🌹 *പ്രകാശം പോയ് മറഞ്ഞൂ* 🌹

രചന: _ത്വാഹ തങ്ങൾ_ 

പ്രകാശം പോയ് മറഞ്ഞൂ... മദീന പെയ്തൊഴിഞ്ഞൂ... ഹബീബുള്ളﷺവേർപിരിഞ്ഞു

                                        (2)


മധുരമേകാൻ അലിവു നൽകാൻ .കനിവ് തേടാൻ ഹബീബില്ലാﷺ.. നിറഞ്ഞൊഴുകും നയന ഭാരം ..തുടച്ചു നൽകാൻ റസൂലില്ലാﷺ.. (2)


വിശുദ്ധ ഗേഹം മദീനയന്ന്. വിരഹമോടെ വിതുമ്പുന്നു.. കരളിലിമ്പം ഹബീബﷺവരെ പിരിഞ്ഞ നേരം കരയുന്നു.

                                        (2)

അനാഥമായ് മദീനയും ഹബീബ്ﷺപോയ്മറഞ്ഞൂ (2


              [ പ്രകാശം പോയ് ]


ചിരിച്ചു നിൽക്കും അധരം കണ്ട്  സ്വിദ്ദീഖിൻ (റ) മനം വിങ്ങുന്നു...തപിച്ചു നിൽക്കും ഹൃദയമോടെ... ഉമറിൻ (റ) മനസ്സും... കിടുങ്ങുന്നു (2)


പ്രിയഹബീബിﷺല്ലാത്ത മദീന വിട്ട് ബിലാൽ റബാഹ (റ) മടങ്ങുന്നു. കരളു നൊന്ത് മനസ് വെന്ത് ... സ്വഹാബയതാ കരയുന്നു..


( അനാഥമായ് മദീനയും ഹബീബ്ﷺപോയ് മറഞ്ഞൂ .)

                                        (2)


അന്നാ മണലിൽ മണൽതരിയിൽ

ഞാൻ പിറന്നില്ലാ വിധിയില്ല

ആ സാഗര മിൽ... അനന്തതയിൽ...

അലിഞ്ഞു ചേരാൻ കഴിഞ്ഞില്ല ... (2)


തിരുﷺവജഹ് കണ്ട് ... മതിവരുവാൻ... നിമിഷമെന്നിൽ അണഞ്ഞില്ല... പിടയും കരളിന്റെ നോവറിയാൻ

സ്വഹാബോരിൽ... ഞാനായില്ല...

 ( അനാഥമായ് മദീനയും... ഹബീബ്ﷺപോയ്മറഞ്ഞു.....                                        (2)


(പ്രകാശം പോയ് മറഞ്ഞു... )

/ _*മദീനയുടെ👑വാനമ്പാടി*_