സ്വർഗ്ഗീയ രാജനു ﷺ സ്വാഗതമോതി | Swarqiya Rajanu swagatham odhi |





സ്വർഗ്ഗീയ രാജനു ﷺ സ്വാഗതമോതി സനീയതുൽ വദാഇല്

സൽഗുണ ദൂതന് ﷺ സൗഹൃദമേകി മദീന പുണ്യമണ്ണില്


അവനീ കൃപയാലെ വന്നുദിച്ച നൂറേ ﷺ

അഹദിൻ വിധി വീട്ടാൻ അവതരിച്ച ഖൈറേ ﷺ

ലോകത്തിൻ... സ്നേഹത്തെ... ഉതിര്‍ന്നു തന്ന മലരേ ﷺ

ഇവർ ﷺ കാലത്തിൻ... നാദത്തേ... ഉണർത്തി വന്ന പൊരുളേ... 


മർഹബാ മർഹബാ നബി നൂർ മുഹമ്മദ് സ്വല്ലി അലാ...

മർഹബാ മർഹബാ നബി നൂർ മുഹമ്മദ് സ്വല്ലി അലാ...



ഇതെങ്കൾ ഭവനം തങ്ങൾ ﷺ വരണം യാ സയ്യിദീﷺ..

 ഇലാഹിൻ വചനം ഗുരു തരണം ഗൃഹ സൗഖ്യമേകണം...

 ഇതെന്തു സുദിനം സുഖ ഭരിതം ഹോ ലോകമേ...

 ഇശ്ഖിന്റെ തൂളികൾ ഇളം കുളിരിൽ നീ പെയ്തു മേഘമേ. 

തീരാത്ത കൊതിയിൽ പ്രഭുവരികിൽ ﷺ ബഹുമാനമേ.

 ദീനിന്റെ നിധിയെ കൺ മണിയെ സൗഭാഗ്യമേ ﷺ...


അങ്ങൊന്നു ﷺ വന്നിറങ്ങുമേതു സ്ഥാനമേ

അല്ലാന്റെ നൂറിനേത്ﷺ സന്നിധാനമേ...


തിരുദൂതർ ﷺ മൊഴിയുന്നേ... ചിരിതൂകി അരുളുന്നേ...

 എവിടെയെന്റെ വാഹനം

 പെന്നു ചേരുമോ..

 അതാണ് താവളം...

 അല്ലാഹ്ന്റെ സമ്മതം...


മർഹബാ മർഹബാ.. നബി നൂറ് മുഹമ്മദ് സ്വല്ലി അലാ.. മർഹബാ...മർഹബാ ... നിധിയാം മുസമ്മില് സ്വല്ലി അലാ... 


മദ്ഹില് മദീനത്ത് മണം പരന്നു...

മഹമൂദർ മണിമുത്ത് ﷺ മനം നിറഞ്ഞു...


തികഞ്ഞ സഹനം മൃതു വിനയം മൊഴി തേൻകണം ﷺ...

വിരിഞ്ഞ അധരം ചിരിﷺ മധുരം തളരാത്ത സേവനം...

സുഗന്ധ തരളം തിരു വചനംﷺ ശുഭ കരതലം...

 സർവ്വാത്മ ശകലം ഉലകഖിലം അലയായി പരിളം..

ഹഖിന്റെ വഴിയിൽ പ്രതിനിധികൾ അൻസ്വാറുകൾ...

ദിക്കാകെ ഒഴുകി പുതു വിധികൾ അഹ്മാലുകൾ....


 മക്കം ഫത്ഹിലേക്ക് എത്തി ചേതികൾ.

മുത്ത് റസൂലിനൊത്ത് ﷺ ഈ സ്വഹാബികൾ.


എന്തെല്ലാം ചരിത്രങ്ങൾ ഏതെല്ലാം കദനങ്ങൾ... 

ഇലാഹിനാജ്ഞ പൂർത്തിയാക്കി സത്യമാർഗ്ഗികൾ...

 മദീനവാസികൾ. മന്നാന്റെ സ്നേഹിതർ...


മർഹബാ മർഹബാ നബി നൂർ മുഹമ്മദ് സ്വല്ലി അലാ 


മർഹബ മർഹബാ... നിധിയാം മുസമ്മില് സ്വല്ലി അലാ..


(സ്വർഗ്ഗീയരാജന് ﷺ)